Tuesday, 29 December, 2009

എന്തിനു ബ്ളോഗണം?.... !

പര്‍ദ്ദയ്ക്കെതിരേ എഴുതിയപ്പോള്‍ ഞാന്‍ ആണ്റ്റി മുസ്ളീമായി, ഫാസിസ്റ്റായി.

ശ്രീരാമസേനയ്ക്കെതിരെ എഴുതിയപ്പോള്‍ ഞാന്‍ കപട മതേതര വാദിയായി.

രണ്ടാം വിമോചനത്തിനെതിരെ എഴുതിയപ്പോള്‍ ഞാനൊരു കമ്മ്യൂണിസ്റ്റായി, സഭാ വിരുദ്ധനായി.

വോട്ട്‌ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാന്‍ അരാജകവാദി, അരാഷ്ട്രീയ വാദി, സാമ്രാജ്യത്ത വാദി അങ്ങിനെ എനിക്കു മനസ്സിലാകാത്ത പലതുമായി.

ലൌ ജിഹാദ്‌ വാദത്തിനെതിരേ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു തീവ്രവാദിയായി.

അഭയ കേസില്‍ നാര്‍കോ അനാലിസിസ്‌ റ്റേപ്പുകള്‍ പ്രക്ഷേപണം ചെയ്തതും മാദ്ധ്യമങ്ങള്‍ വിധി എഴുതിയതും മനുഷ്യാവകാശ ലംഘനമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഘാതകര്‍ക്കു കൂട്ടു നില്‍ക്കുന്നു എന്നായി.

പിണറായിയുടെ വീടിണ്റ്റെ മെയില്‍ ഫോര്‍വേര്‍ഡ്‌ ചെയ്ത സുഹൃത്തുക്കളോട്‌ അത്‌ ചെയ്യരുത്‌ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും കമ്മ്യൂണിസ്റ്റായി.

സത്യമറിയാതെ മെയിലുകള്‍ അയച്ചവരെയെല്ലാം വേട്ടയാടരുതെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ബൂര്‍ഷ്വയായി.

വല്ല്യത്താനേയും കൂട്ടുകാരിയേയും വെറുതേ വിടൂ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ആഭാസനായി.

പട്ടങ്ങള്‍ ഏറ്റു വാങ്ങാന്‍ എണ്റ്റെ ബ്ളോഗ്‌ ജീവിതം ഇനിയും ബാക്കി....

11 comments:

 1. 2009ലെ ബൂലോക നൊബേലിന് മറ്റാരും അര്‍ഹരല്ലെന്നാണോ പറഞ്ഞുവരുന്നത്...?

  ReplyDelete
 2. എന്തിന്‌ ബ്ലോഗണമെന്നോ
  ?

  ഇതുപോലെയുള്ള പട്ടങ്ങൾ കിട്ടുന്നുണ്ടെങ്ങിൾ ബ്ലോഗണം.

  ആർക്കും അവാർഡ്‌ കൊടുക്കാം, ഒരെണ്ണം കിട്ടണമെങ്ങിൽ....

  ReplyDelete
 3. എഴുതണം ജിജോ, ഇങ്ങിനത്തെ ചാപ്പ കുത്തലോക്കെ ജനാതിപത്യവിശ്യാസികള്‍ക്ക്‌ നേരിടെണ്ടിവരുന്നതാണ് ധൈര്യമായി മുന്നോട്ടു പോകൂ ആശംസകള്‍.

  ഷാജി ഖത്തര്‍.

  ReplyDelete
 4. ഇതില്‍ ചിലതെല്ലാം ഞാനും ആയിട്ടുണ്ട് ;).

  ReplyDelete
 5. ഒരുപാട് പട്ടങള്‍ കിട്ടിയിട്ടുണ്ട് അല്ലേ!
  അപ്പോള്‍ ഒരു പട്ട മനുഷ്യനാണ് അല്ലേ?
  :-)

  ആശംസകള്‍.

  ReplyDelete
 6. കൊട്ടോട്ടിക്കാരാ, അടുത്ത തവണ ഞാന്‍ തരീക്കാം, ട്ടാ :)

  പ്രവീണ്‍, സ്മൈലിയ്ക്ക് തിരിച്ച് :)

  കാക്കരേ, നമ്മളിതെത്ര കണ്ടീരിയ്ക്കണു.

  ഷാജി, വന്നതില്‍ സന്തോഷം.

  തറവാടീ, എല്ലാവര്‍ക്കും അഭിമതനാകണമെന്ന്‍ തന്നെയാണ്‌ ആഗ്രഹം. പക്ഷേ ചിലകാര്യങ്ങള്‍ പറഞ്ഞേ തീരൂ.

  ഭായീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ... ടകാരം ഇരട്ടിപ്പില്‍ ഇകാരം കൂട്ടാത്തതിന്‌ ഡാങ്ക്സ് :)

  ReplyDelete
 7. ഒന്ന് ചോദിച്ചോട്ടെ എവിടയാ ഇതൊക്കെ എഴുതിയത്, ഞാനെവിടേയും കണ്ടില്ല!!! ആളുകളെ പറ്റിക്കുകയാ??

  ReplyDelete
 8. പട്ടങ്ങൾ ഒരു അലങ്കാരമല്ലേ ജിജോ..
  വിരുദ്ധാശയങ്ങൾ ഉള്ളവർ നമ്മൾ വിരുദ്ധ ചേരിയിലാണെന്നു പറയും. അത് കാര്യമാക്കേണ്ടതില്ല. ഏതെങ്കിലും ഒരു നിലത്തിൽ ചവിട്ടാതെ വായുവിൽ നിന്ന് എഴുതുന്നവരുണ്ട്. അവരെ ഉൾക്കൊള്ളാനാണ് വിഷമം. ഉണ്ണിത്താൻ പ്രശ്നത്തിലൊക്കെ അനുകൂലമായും പ്രതികൂലമായും ഒരേബ്ലോഗർ തന്നെ കമന്റുകൾ എഴുതുകയും പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. അത്തരം മണഗുണാഞ്ചൻ നിലപാടുകൾ ഇല്ലാത്തിടത്തോളം താൽക്കാലികമായ ചാപ്പകുത്തൽകൊണ്ട് യാതൊരു കുഴപ്പവുമില്ല. :)

  ReplyDelete
 9. ശരിക്കും..ഇങ്ങനെ വല്ലതും നടന്നിട്ടുണ്ടോ...ഹി ഹി !

  ReplyDelete