Wednesday, 7 October, 2009

എന്തായാലും എഴുതി പോസ്റ്റ് ചെയ്യുമെന്ന്‍ തോന്നുന്നില്ല. എന്നാ പിന്നെ കിടക്കട്ടെ ഒരു ബടം.

16 comments:

 1. ഈ പടത്തിന്‌ പ്രത്യേകിച്ച് ഒരു പ്രത്യേകതയുമില്ല. ഞാന്‍ ചുമ്മാ ക്യാമറയും തൂക്കി നടക്കുമ്പോള്‍ ചുമ്മാ ക്ലിക്കി. ഇപ്പോ ഒരു തോറ്റത്തിന്‌ പോസ്റ്റുന്നു. ഇനിയിപ്പോള്‍ ആരെങ്കിലും ഉത്തരാധുനികര്‍ വന്ന്‍ എന്തെങ്കിലും ക്ലൂ തരുമോയെന്ന്‍ നോക്കാം.

  ReplyDelete
 2. കിടക്കട്ടെ എന്റെ വക ഒരു കമന്റ്‌ ...

  ഓം ഹ്രീം കുട്ടിച്ചാത്താ ... പോസ്റ്റുകളും ..കമെന്റുകളും വന്നു നിറയട്ടെ ഈ ബ്ലോഗ്ഗില്‍ ..

  ReplyDelete
 3. Thanku! Thanku!

  ഒരു നൂറു തികയുന്ന ദിവസം കുട്ടിച്ചാത്തനു വേണ്ടി ഞാന്‍ രണ്ട്‌ ലാര്‍ജ്ജടിച്ചേക്കാമേ!

  ReplyDelete
 4. ആ തൂണില്‍ ചാരിയുള്ള ഇരുപ്പു കണ്ടിട്ട് ഒരു മൂന്നു ലാര്‍ജ്ജ് കഴിഞ്ഞ പോലുണ്ടല്ലോ :)

  ReplyDelete
 5. പടമെങ്കില്‍ പടം!

  :)

  ReplyDelete
 6. ബൂലോകജാലകം, ലാര്‍ജ്ജടിക്കാന്‍ പറ്റാത്തതിന്‌റ്റെ വിഷമമാണ്‌ ചങ്ങാതീ. കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ വന്നപ്പോള്‍ കുമരകത്ത്‌ ബോട്ടിംഗ്‌ പോയതാ. കൂടെയുള്ളവരൊക്കെ വീശുമ്പോള്‍ ചുമ്മാ ഇരിക്കേണ്ടിവരുന്നവന്‌റ്റെ ദു:ഖം താങ്കള്‍ക്കറിയാമോ എന്തോ?

  ശ്രീ, പടം പോസ്റ്റുന്നതാ ബുദ്ധി. ആരും പക്ഷം പിടിച്ചു എന്ന് പറയില്ല, തല്ലാനും വരില്ല.

  ReplyDelete
 7. chithram ഇഷ്ടപ്പെട്ടു. ഡസ്ക്ടോപ്പില്‍ ഇട്ടോട്ടേ?

  ReplyDelete
 8. പിന്നെന്താ ഗീതേ. തീര്‍ച്ചയായും ഇട്ടോളൂ. വേണമെങ്കില്‍ ഹൈ റെസ്‌ അയച്ചു തരാം. (ഹമ്മേ... എന്‌റ്റെ പടം ഡെസ്ക്‌ടോപ്പിലോ! ഞാന്‍ ദേ വീഴുന്നു... എന്നെ പിടിയ്ക്കൂ... )

  ReplyDelete
 9. ഗീതേച്ചി ക്ഷമിക്കണം. ആളറിയാതാണേ പേരെടുത്ത്‌ വിളിച്ചത്‌. പിന്നീടാണ്‌ ലിങ്ക്‌ നോക്കിയത്‌. ആദ്യം ഏതോ കൊച്ചു പെണ്ണാണെന്ന് ഓര്‍ത്തു പോയി. (അല്ലേലും എന്‌റ്റെ ബ്ളോഗില്‍ കൊച്ചു പെണ്ണുങ്ങള്‍ എവിടന്നു വരാന്‍? ങീ.. ങീ.. )

  ReplyDelete
 10. പടം ഒക്കെ കൊള്ളാം!

  ഇ "ബടത്തിനു" ഇതിൽ കൂടുതൽ കമന്റ്‌ ശരിയാവൂല്ല...

  നിലത്തു വീഴാതെ, ചുമരിൽ തന്നെ ചാരിയിരുന്നോ!

  ReplyDelete
 11. ജിജോ ചേട്ടന്‍ ഓഫ്‌ സബ്ജെക്ട്‌ ആണേലും ഞാന്‍ ഒരു കാര്യം പറയട്ടെ.... ജിജോ ചേട്ടന്‌ എഴുതാന്‍ എന്താ ത്ര സ്റ്റാര്‍ട്ടിന്‍ ട്രബ്ള്‌ ന്ന്‌ അറിയ്യോ... ജിജോചേട്ടന്‍റെ ഉള്ളില്‍ വളരെ അഗ്രസ്സിവ്‌ ആയ ഒരു സ്വയം വിമര്‍ശകന്‍ ഉണ്ട്‌.... അതോണ്ടാണ്‌.

  മേലും കീഴു നോക്കണ്ട ഇത്തരക്കാരെന്തെഴുതിയാലും നന്നാവും
  മടിക്കാതെ അങ്ങട്‌ എഴുത്വാ.........

  ReplyDelete
 12. പടമായാലും ബടമായാലും സംഭവം കൊള്ളാം.:)

  ReplyDelete
 13. അല്ല മാഷേ. പിന്നെ വേറെ ഒന്നും പോസ്റ്റിയില്ലേ? ന്താ ത്ര മടി? ;)

  എന്തായാലും വന്ന സ്ഥിതിയ്ക്ക് ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍ നേരുന്നു :)

  ReplyDelete
 14. ആധുനിക സമൂഹിക വ്യവസ്ഥിതിക്ക് നേരേയുള്ള ചില ചൂണ്ടലുകളാണ് ഈ ശിത്രം!

  (കണ്ടില്ലേ തടികളുടെ അഗ്രം ചൂണ്ടി നിക്കണത്)

  ReplyDelete
 15. കാക്കര, ചേച്ചിപ്പെണ്ണ്, Rare Rose, ശ്രീ, എല്ലാവര്‍ക്കും നന്ദി. ശ്രീ, ഇനിയിപ്പോ പുതു വല്‍സരം ആശംസിക്കണമെങ്കില്‍ അറ്റ്ലീസ്റ്റ് വിഷുവെങ്കിലും വരണ്ടേ. എന്നാലും കിടക്കട്ടെ ഒരാശംസ.

  ഭായീ, എന്തൊരു ആംഗിള്‍! താങ്കളാണോ ഞാന്‍ കാത്തിരുന്ന ഉത്തരാധുനികന്‍?! (മുടിയെപ്പോ വെട്ടീ?)

  ReplyDelete