Monday, 1 January 2001

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ശരിക്കും സംഭവിച്ച പോലെ തോന്നി. അമേരിക്കയിലെ ഒരു വീട്ടിൽ ഞാൻഎന്റെ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഗൂഗിൾ ബസ്സ് വായിച്ച് കൊണ്ടിരിക്കുന്നു. ഈ ബസ്സ് എന്താണെന്ന്  എനിയ്ക്കറിയില്ല.  അതിനിയും കുറേ നാൾ കഴിഞ്ഞ് തുടങ്ങാൻ പോകുന്ന ഒരു സംഗതിയായിരിക്കണം. അന്ന് 2010 ജൂലൈ 16ആം  തീയതി ആണെന്ന് കലണ്ടറിൽ കണ്ടു. മനോരമയിൽ പ്രധാന വാർത്ത ഇങ്ങനെ: രൂപയ്ക്ക് പുതിയ അന്താരഷ്ട്ര ചിഹ്നം  കണ്ട് പിടിക്കപ്പെട്ടിരിക്കുന്നു അത്രേ. മംഗലാപുരത്തുള്ള ഏതോ ഫൊറേഡിയൻ എന്ന കമ്പനിയാണിത് കണ്ട് പിടിച്ചത്. ലോകമൊട്ടുക്കുമുള്ള ആളുകൾ അവരുണ്ടാക്കിയ ഫോണ്ട് ഡൗൺലോഡ് ചെയ്തു  കൊണ്ടിരിക്കുകയാണത്രേ.

ഇത് ശരിക്കും നടക്കുമോ ആവോ? എനിക്ക് വട്ടായിരിക്കും അല്ലേ, ഇമ്മാതിരി സ്വപ്നമൊക്കെ കാണാൻ!!!

2 comments:

  1. ജിജോ... ഇനിയും ടൈംമെഷീനില്‍ നിന്നും ഇറങ്ങാറായില്ലേ?

    ReplyDelete